ENTHORO ENTHO?


Friday, January 29, 2010

ദി ബ്ലെസ്സിംഗ്

കാതറിനും ആന്ദ്രയും കഥാപാത്രങ്ങളായി വരുന്ന ഈ ചിത്രത്തിന്റെ തുടക്കത്തില്‍ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറക്കുന്നു. അതുമുതലാണ് ഈ ചിത്രത്തിന്റെ ആരംഭം. കുഞ്ഞിന്റെ ജനനത്തോട് കൂടി കാതറിന് മാനസികമായി ഔര്‍ വിഭ്രാന്തി ഉണ്ടാകുന്നു. ഭര്‍ത്താവില്‍ നിന്നുള്ള സ്നേഹം തനിക്കു ഈ കുഞ്ഞിന്റെ ജനനത്തോട് കൂടി നഷ്ടമായി പോകുമോ എന്ന് അവള്‍ ഭയപ്പെടുന്നു. അതാവും ആ കുട്ടിക്ക് ഒരമ്മയ്യുടെ സ്നേഹം നല്‍കാന്‍ അവര്‍ക്ക് കഴിയാതെ വരുന്നത്. ഒരമ്മയുടെ വ്യത്യസ്ത മുഖമാണ് ഈ ചിത്രത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. ബന്ധങ്ങളില്‍ നിന്നും പലപ്പോഴും ഒളിച്ചോടാന്‍ അവള്‍ ശ്രമിച്ചെങ്കിലും സ്നേഹ നിധിയായ ആന്ദ്രെ അവളെ മടക്കി കൊണ്ട് വരുന്നു. ആധുനികതയുടെ ഒരു പുത്തന്‍ ആശയമാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ വരച്ചു കാട്ടാന്‍ ശ്രമിചിരിക്കുനത്. അത് ഒരു പരിധി വരെ വിജയം കാണുന്നുമുണ്ട്.ഒരമ്മയുടെ വിവിധ ഭാവ ചലനങ്ങള്‍ ഈ സിനിമയില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. സ്നേഹത്തിന്റെ മറ്റൊരു മുഖമാണ് ഈ സിനിമയുടെ ഒരു പ്രധാന പ്രത്യേകത. എന്ന് സമൂഹത്തില്‍ ഈ ദുരന്തം അനുഭവിക്കുന്ന ധാരാളം അമ്മമാര്‍ ഉണ്ട്. അവരുടെ ഒരു പ്രധിനിധി മാത്രമാണ് കാതറിന്‍.

No comments:

Post a Comment