ENTHARON

ENTHORO ENTHO?

Thursday, February 25, 2010

MY NAME IS KHAN

സിനിമ കണ്ടു. കൊള്ളാം കുറെ സത്യസന്തമാണ് ഈ സിനിമ. മസാലകള്‍ ഒഴിവാക്കിയിരിക്കുന്നു

Friday, January 29, 2010

സ്വീറ്റ് റഷ്

നടക്കാതെ പോകുന്ന ഒരു പ്രണയത്തിന്റെ കഥയാണ് സ്വീറ്റ് റഷില്‍ അവതരിപ്പിച്ചിരിക്കുന്നത് തനിക്കു ബാധിച്ചീരിക്കുന്ന മാരകമായ രോഗം അറിയാതെ മറ്റൊരു യുവാവുമായി പ്രണയത്തിലാകുന്ന യുവതിയുടെ കഥയാണ് സ്വീറ്റ് റഷ് .മാര്‍ത്ത എന്ന രോഗിയായ ഭാര്യയെ ചികിത്സിക്കുന്ന ഡോക്ടറായ ഭര്‍ത്താവ് ,അവളില്‍ നിന്നും മാരകമായ രോഗത്തെ കുറിച്ച് മറച്ചു വെയ്ക്കുന്നു .വാര്‍ധക്യത്തിന്റെ ആരംഭ ഘട്ടത്തിലാണ് അവര്‍ ഇരുവരും ഭാര്യയെ വളരെ ഏറെ സ്നേഹിക്കുന്ന ഭര്‍ത്താവു അവരുടെ ആരോഗ്യ കാര്യങ്ങളില്‍ അസന്ക കുലനവുന്നു ബോഗെസ്‌ എന്ന് ചെറുപ്പ കരനുമായി അടുപ്പത്തില്‍ ആവുന്നു .മാര്‍ത്ത എന്ന രോഗിയായ ഭാര്യയെ ചികിത്സിക്കുന്ന ഡോക്ടറായ ഭര്‍ത്താവ് ,അവളില്‍ നിന്നും മാരകമായ രോഗത്തെ കുറിച്ച് മറച്ചു വെയ്ക്കുന്നു .വാര്‍ധക്യത്തിന്റെ ആരംഭ കട്ടത്തില്‍ലാണ് അവര്‍ ഇരുവരും ഭാര്യയെ വളരെ ഏറെ സ്നേഹിക്കുന്ന ഭര്‍ത്താവു അവരുടെ ആരോഗ്യ കാര്യങ്ങളിവിഷണിതനാകുന്നു . അവള്‍ക്കു അവനില്‍ നിന്ന് അകലുവാന്‍ കഴിയാതെ വരുന്നു ,നീന്തല്‍ പഠിക്കാന്‍ എത്തുന്ന അവനെ മരണം കീഴപെടുത്തുന്നു.

MASSANGELS..എന്റെ മനസിനെ വളരേ അധികം ആകര്‍ഷിച്ച സിനിമയാണിത്. ഉരുഗുന്‍ ചിത്രമായ മാസങ്ങേലെസില്‍ നായികയായ മാസങ്ങേലെസ് തന്റെ ചെറിയ പ്രായത്തില്‍ അനുഭവിക്കേണ്ടി വരുന്ന യാടനകള്ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.സ്ദ്ഫ് വര്‍ഷങ്ങള്‍ക്ക്‌ ശേഷം നായികാ അവളുടെ അര്ദ്ധ സഹോദരനില്‍ അകര്ഷിതയവുകയും തുടര്‍ന്ന് അവള്‍ അമ്മയാവുകയും ചെയ്യുന്നു. വളരെ യാദന നിറഞ്ഞ അവളുടെ ജീവിതം ഒരേ സമയം സംഘര്‍ഷഭാരിതവും ഒറ്റപ്പെടലിന്റെ തീവ്രതയിലേക്ക് അവളുടെ ജീവിതം വഴിമാറിയത് ഈ ചിത്രം വളരെ നന്ന്നായി പ്രേക്ഷകരിലെക്കെത്തിക്കുന്നു. സ്ത്രീജീവിതത്തിന്റെ മുഴുവന്‍ സന്ഘര്‍ഷന്ലെയും ഭാവതീവ്രതയോടെ അവതരിപ്പിക്കുനത്തില്‍ ഈ ചിത്രം വിജയിച്ചിട്ടുണ്ട്.പോരാട്ടവീര്യവും ആന്തരിക ഊര്‍ജ്വവും വിപ്ലവ ജീവിത രീതിയും ശക്തമായി ആവിഷ്ക്കരിച്ച ചിത്രമാണ്‌ മസങ്ങേലെസ്

ഫിഷിംഗ് പ്ലാറ്റ് ഫോംഒരു കുട്ടിയുടെ വ്യക്ത്യുതതിലും കുടുംബ സാഹചര്യങ്ങളിലും വന്നു ചേര്‍ന്ന തലപ്പിഴവുകളിലൂടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്. അവന്റെ മനസ്സിലൂടെ കടന്നു പോകുന്ന വികാരങ്ങളും അതെ ഭാവതീവ്രതയോടെ ഈ ചിത്രത്തില്‍ സന്നിവേഷിപ്പിച്ച്ചിരിക്കുന്നു. ആദ്യം അച്ച്ചനാല്‍ വെറുക്കപ്പെട്ട ആ കുട്ടിയുടെ ജീവിതം ദുരന്തപൂര്‍ണമാകുന്നതും അതോടൊപ്പം തന്നെ കൂടെയുള്ള കുട്ടികളാല്‍ അപമാനിപ്പിക്കപെടുന്നതും ആയ അവന്റെ ജീവിതം പ്രേക്ഷകരിലെക്കെത്തിക്കുന്നതില്‍ ഈ ചിത്രം വിജയിക്കുന്നു. അവസാനം തന്റെ പോരാട്ട ജീവിതത്തില്‍ വിജയം കൈവരിക്കുകയും ചെയ്യുന്നു. തന്റെ അച്ചനെയും കൊണ്ട് വിജയസ്രീലളിതനയിട്ടാണ് അവന്‍ നാട്ടിലേക്ക് മടങ്ങുന്നത്.ദ്രിശ്യബിംഭാങ്ങളുടെ മനോഹരമായ വിന്ന്യസതിലൂടെയാണ് ഈചിത്രം കടലിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നത്.കൂടാതെ ബന്ധങ്ങളുടെ മൂല്യത്തെയും ഈ ചിത്രം എടുത്തു കാണിക്കുന്നു

ദി അദര്‍ ബാങ്ക്

മനുഷ്യന്റെ വിവിധ മുഖങ്ങേള്‍ കാട്ടിത്തരുന്ന സിനിമയാണ് ദി അദര്‍ ബാങ്ക് ആരുടയൂം മനസ്സിനെ സ്പര്‍ശിക്കുന്ന ഇ സിനിമയില്‍ ഒരു ആണ്‍ കുട്ടിയെ കേന്ദ്രീകരിച്ചു കൊണ്ടാണ് കഥ മുന്നോട്ടു പോകുന്നത് .കുടുംബ ജീവിതത്തിന്റെ യാതൊരു സന്തോഷവും ലഭിക്കാതെ വന്ന ടോമിന്‍റെ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ഈ സിനിമയുടെ പ്രമേയം. അവസാനം നാടും വീടും ഉപേക്ഷിച്ചു മറ്റൊരു നാട്ടിലേക്ക് ചേക്കേറാന്‍ ശ്രമിച്ച ടോമിന് അവിടെയും മനുഷ്യനെതിരെ മനുഷ്യന്‍ നടത്തുന്ന ക്രൂരതക്ക് നേരെ പ്രതികരിക്കേണ്ടാതായി വന്നു എന്നാല്‍ അവിടെയൊക്കെ പരചിതനായി മാറേണ്ട അവസ്ഥയാണ്‌ അവന്‍ അനുഭവിക്കേണ്ടി വന്നത്. മാനസീകമായും ശാരീരികമായും തളര്‍ന്ന ടോം റഷ്യയില്‍ അഭയം പ്രാപിക്കുന്നു. ഇത്തരത്തില്‍ നിന്നുള്ള ഒരു അനുഭവത്തില്‍ നിന്നും ലോകത്തെ കുറിച്ചുള്ള അവബോധം അവനുണ്ടാകുന്നു....... ഏതെ സമയത്തും ആര്‍ക്കു വേണമെങ്കിലും സംഭവിക്കാവുന്ന ഒരു അനുഭവമാണ്‌ ഇ സിനിമയെ വിജയത്തിന്റെ പാരമ്യത്തില്‍ കൊണ്ട് എത്തിക്കുന്നത്തെ ജീവിതം എന്താണെന്നെ അറിയാത്ത പ്രായത്തില്‍ ഇത്തരം ദുരന്തം അനുഭവികേണ്ടി വരുന്ന ധാരാളം കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ടേ ഇ സിനിമ കണ്ടപ്പോള്‍ അത്തരത്തിലുള്ള ഓരോ കുട്ടികളുടെ മുഖമാണ് എന്റെ മനസ്സിലേക്ക് കടന്നു വന്നത് അതുകൊണ്ടാണ് ഇ സിനിമ എന്റെ വളരെ ഏറെ പ്രിയപ്പെട്ടത്തവന്‍ കാരണമായി ടീര്ത്തതും

ദി ബ്ലെസ്സിംഗ്

കാതറിനും ആന്ദ്രയും കഥാപാത്രങ്ങളായി വരുന്ന ഈ ചിത്രത്തിന്റെ തുടക്കത്തില്‍ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറക്കുന്നു. അതുമുതലാണ് ഈ ചിത്രത്തിന്റെ ആരംഭം. കുഞ്ഞിന്റെ ജനനത്തോട് കൂടി കാതറിന് മാനസികമായി ഔര്‍ വിഭ്രാന്തി ഉണ്ടാകുന്നു. ഭര്‍ത്താവില്‍ നിന്നുള്ള സ്നേഹം തനിക്കു ഈ കുഞ്ഞിന്റെ ജനനത്തോട് കൂടി നഷ്ടമായി പോകുമോ എന്ന് അവള്‍ ഭയപ്പെടുന്നു. അതാവും ആ കുട്ടിക്ക് ഒരമ്മയ്യുടെ സ്നേഹം നല്‍കാന്‍ അവര്‍ക്ക് കഴിയാതെ വരുന്നത്. ഒരമ്മയുടെ വ്യത്യസ്ത മുഖമാണ് ഈ ചിത്രത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. ബന്ധങ്ങളില്‍ നിന്നും പലപ്പോഴും ഒളിച്ചോടാന്‍ അവള്‍ ശ്രമിച്ചെങ്കിലും സ്നേഹ നിധിയായ ആന്ദ്രെ അവളെ മടക്കി കൊണ്ട് വരുന്നു. ആധുനികതയുടെ ഒരു പുത്തന്‍ ആശയമാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ വരച്ചു കാട്ടാന്‍ ശ്രമിചിരിക്കുനത്. അത് ഒരു പരിധി വരെ വിജയം കാണുന്നുമുണ്ട്.ഒരമ്മയുടെ വിവിധ ഭാവ ചലനങ്ങള്‍ ഈ സിനിമയില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. സ്നേഹത്തിന്റെ മറ്റൊരു മുഖമാണ് ഈ സിനിമയുടെ ഒരു പ്രധാന പ്രത്യേകത. എന്ന് സമൂഹത്തില്‍ ഈ ദുരന്തം അനുഭവിക്കുന്ന ധാരാളം അമ്മമാര്‍ ഉണ്ട്. അവരുടെ ഒരു പ്രധിനിധി മാത്രമാണ് കാതറിന്‍.

വാട്ടര്‍ ലിലീസ്

ഈ സിനിമയുടെ പ്രധാന പ്രമേയം എന്ന് പറയുന്നത് സ്വവര്‍ഗാനുരാഗമാണ്. എന്ന് സമൂഹം ദുഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഈ സിനിമയ്ക്ക് പ്രസക്തി വളരെ കൂടുതലാണെങ്കിലും എന്റെ മനസില്‍ ഈ സിനിമയ്ക്ക് വളരെയൊന്നും പ്രാധാന്യം തോന്നിയില്ല. ഇന്നു ഏകദേശം പഴകിയ അവസ്ഥയില്‍ സ്വവര്‍ഗം എത്തിച്ചേര്‍ന്നിരിക്കുന്നത് കൊണ്ട് പ്രേക്ഷകര്‍ക്ക്‌ വളരെ വലിയ പുതുമയൊന്നും നല്‍കാന്‍ ഈ സിനിമയ്ക്ക് സാധിച്ചില്ല. സുന്ദരിയായ ഫ്ലോര്യ്ന്‍, തടിച്ചിയായ ആന്‍, മേരി എന്നീ മൂന്നു പെണ്കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഫ്ലോര്യ്ന്‍ synchronised നീന്തല്‍ ടീമിലെ ഒരു പ്രമുഖ താരമാണ്.ആനിനു സംഘത്തിലെ ഒരു പുരുക്ഷ നീന്തല്‍ താരത്തിനോട് അതിയായ താത്പര്യം ഉണ്ട്. എന്നാല്‍ അയാള്‍ക്ക് ഫ്ലോര്യ്നോടാണ് താത്പര്യം. എന്നാല്‍ മേരി എന്ന പെണ്‍കുട്ടിക്ക് ഫ്ലോര്യ്നിനോട് തോന്നുന്ന സ്വവര്‍ഗാനുരാഗമാണ് ഈ ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഇതു പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധത്തെ മാറ്റി മറിക്കുന്നു